ചെറുകിട ഖനന നിര്‍മാണ വ്യവസായ ഏകോപനസമിതി സമരത്തിലേക്ക്‌

Posted on: 22 Aug 2015കാസര്‍കോട്: ക്വാറി-ക്രഷര്‍ മേഖലയുള്‍പ്പെടെ നിര്‍മാണമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനാല്‍ ചെറുകിട ഖനനനിര്‍മാണ വ്യവസായ ഏകോപനസമിതി സമരത്തിലേക്ക്. കേരളത്തില്‍ 35 ലക്ഷത്തോളം വരുന്ന ആളുകളുടെ ജീവിതപ്രശ്‌നത്തിന് നേരെ മുഖംതിരിഞ്ഞുനില്ക്കുന്ന സമീപനത്തിന് സര്‍ക്കാര്‍ അറുതിവരുത്തണമെന്ന് പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
സി.ഡബ്ല്യു.എസ്.എ. സംസ്ഥാന വൈസ് പ്രസിഡന്റ് രമണന്‍ അധ്യക്ഷതവഹിച്ചു. ഓള്‍ കേരള ക്രഷര്‍ ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഫാറൂഖ് കാസിം, ചെറുകിട പെര്‍മിറ്റ് ക്വാറി അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എം.കെ.ബാബു, വ്യാപാരിവ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി അശോകന്‍ പൊയിനാച്ചി, ജില്ലാ ക്രഷര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബി.എം.സാദിഖ്, സി.നാരായണന്‍, ചെറുകിട പെര്‍മിറ്റ് ക്വാറി അസോസിയേഷന്‍ ഭാരവാഹികളായ സ്റ്റീഫന്‍ ജോസഫ്, ബാലകൃഷ്ണന്‍ നായര്‍, പി.ശിവാനന്ദന്‍, ഡേവിസണ്‍ എന്നിവര്‍ സംസാരിച്ചു.
സമിതി ജില്ലാ കണ്‍വെന്‍ഷന്‍ സപ്തംബര്‍ 10ന് 10മണിക്ക് കാസര്‍കോട്ട് ചേരാന്‍ തീരുമാനിച്ചു. വ്യാപാരിവ്യവസായി ഏകോപനസമിതി അധ്യക്ഷന്‍ ടി.നസറുദീന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്യും.
ഭാരാവാഹികള്‍: ബി.എം.സാദിഖ് (പ്രസി.), സി.നാരായണന്‍ (ജന.സെക്ര.), അശോകന്‍ പൊയിനാച്ചി (വൈ.പ്രസി.), രവി രാമന്തളി (ജോ.സെക്ര.), സ്റ്റീഫന്‍ ജോസഫ് (ഖജാ.).

More Citizen News - Kasargod