ടി.വി. തലയില്‍വീണ് പിഞ്ചുകുഞ്ഞ് മരിച്ചു
Posted on: 22 Aug 2015
കാഞ്ഞങ്ങാട്: സ്റ്റാന്‍ഡില്‍ പിടിച്ചുവലിക്കുന്നതിനിടയില് ടെലിവിഷന്‍ തലയിലേക്കുവീണ് ഒരുവയസ്സുകാരന് മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോര്‍ 'ധന്യ'യിലെ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന് കെ.പി.ഉണ്ണിക്കൃഷ്ണന്റെയും വിദ്യയുടെയും ഏകമകന് അര്‍ണവ് ആണ് മരിച്ചത്. എറണാകുളത്തെ ഫ്ലറ്റിലായിരുന്നു അപകടം.
വ്യാഴാഴ്ച വൈകിട്ട് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടി സ്റ്റാന്ഡില്പിടിച്ച് ടെലിവിഷന്‍ വലിച്ചത്. ഉടന്‍ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വില്ഹെംസന് ഷിപ്പില്‍ തേര്‍ഡ് എന്‍ജിനീയറായ ഉണ്ണിക്കൃഷ്ണന് മൂന്നുമാസത്തെ കോഴ്സിനാണ് എറണാകുളത്ത് പോയത്. കോഴ്സ് കഴിഞ്ഞ് തിരിച്ചുവരാനിരിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് വിദ്യയുടെ സ്വദേശമായ എളേരിത്തട്ടില്‍ സംസ്കരിച്ചു. മാതൃഭൂമി ഗൃഹലക്ഷ്മിവേദി ജില്ലാ എക്സിക്യൂട്ടിവംഗം ദാക്ഷായണിയുടെ മകനാണ് ഉണ്ണിക്കൃഷ്ണന്. കഴിഞ്ഞമാസം കുട്ടിയുടെ ഒന്നാംപിറന്നാള്‍ ആയിരുന്നു.