പെരിങ്ങോത്ത്് ചന്ദനം കടത്തുന്ന സംഘം പിടിയില്‍
Posted on: 21 Aug 2015
പെരിങ്ങോം: തവിടിശ്ശേരി മാതിപാറയില്വെച്ച് ചന്ദനം കടത്തുന്ന സംഘത്തെ പെരിങ്ങോം പോലീസ് പിടിച്ചു. രണ്ട് ചാക്കുകളിലായി 38 കിലോ ചന്ദനമുട്ടികള്‍ കടത്തുമ്പോഴാണ് അഞ്ചുപേരെ പെരിങ്ങോം പോലീസ് പിടിച്ചത്. കാസര്‍കോട് ചട്ടഞ്ചാലിലെ ബീരാന്‍കുട്ടി (44), മാതിപാറയിലെ മാമുനിവീട്ടില് അജിത്ത് (22), പെരിന്തട്ട മാതിപാറയിലെ ഓമനക്കുട്ടന് (45), തവിടിശ്ശേരിയിലെ മാണിയാടന്‍ പ്രഭാകരന് (44), പെരിന്തട്ട തവിടിശ്ശേരിയിലെ താഴെവീട്ടില്‍ ഭാസ്കരന് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-നാണ് സംഭവം നടന്നത്. മാതിപാറയിലെ ആളൊഴിഞ്ഞ പ്രദേശത്തുനിന്ന്് ചന്ദനമരം മുറിച്ച് മുട്ടികളാക്കി ചാക്കുകളിലാക്കി കടത്തുമ്പോഴാണ് പെരിങ്ങോം എസ്.ഐ. കെ.വി.നിഷിത്ത്, എ.എസ്.ഐ. തമ്പാന്, രമേശന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മനോഹരന്, ദിനേശന് എന്നിവര്‍ ചേര്‍ന്ന് പ്രതികളെ പിടികൂടിയത്. പ്രതികളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.