ഷിറിബാഗിലു എല്‍.പി. സ്‌കൂളില്‍ 'മധുരം മലയാളം'

Posted on: 21 Aug 2015മധൂര്‍: ഷിറിബാഗിലു ഗവ. എല്‍.പി. സ്‌കൂളില്‍ മാതൃഭൂമിയുടെ 'മധുരം മലയാളം' പദ്ധതിക്ക് തുടക്കമായി. ഉളിയത്തടുക്കയിലെ ജി.സി.സി. ഗ്രൂപ്പും സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികളും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌കൂള്‍ അസംബ്ലിയില്‍ നടന്ന ചടങ്ങില്‍ ജി.സി.സി. ഗ്രൂപ്പ് ഭാരവാഹികള്‍ സ്‌കൂള്‍ ലീഡര്‍ സജ്‌നയ്ക്ക് മാതൃഭൂമി പത്രം നല്കി പദ്ധതി ഉദ്ഘാടനം ചെയ്തു. എസ്.കെ.ഹാരിസ്, സാദിഖ് ഷാലിമാര്‍, അസ്ലം, ഇസ്മായില്‍ ചൂരി, ഹംസ ഉളിയത്തടുക്ക എന്നിവര്‍ സംസാരിച്ചു. പി.ടി.എ. വൈസ് പ്രസിഡന്റ് മജീദ് പടിഞ്ഞാര്‍, മാതൃഭൂമി സെയില്‍സ് ഓര്‍ഗനൈസര്‍ എ.രാജന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രഥമാധ്യാപിക എസ്.ലീലാമണി സ്വാഗതവും പി.ടി.ബെന്നി നന്ദിയും പറഞ്ഞു.

More Citizen News - Kasargod