ഇരിയണ്ണി കോളനിയില്‍ ഓണസമ്മാനങ്ങളുമായി എന്‍.എസ്.എസ്. വോളന്റിയര്‍മാര്‍

Posted on: 21 Aug 2015ബോവിക്കാനം: ഓണപ്പുടവകളും കിറ്റുമായി എന്‍.എസ്.എസ്. വോളന്റിയര്‍മാര്‍ ഇരിയണ്ണി രാജീവ് ദശലക്ഷം കോളനിയിലെത്തി. ഇരിയണ്ണി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗം എന്‍.എസ്.എസ്. വോളന്റിയര്‍മാരാണ് കോളനിയിലെത്തിയത്.
അധ്യാപകരില്‍നിന്നും വിദ്യാര്‍ഥികളില്‍നിന്നും സ്വരൂപിച്ച പണം ഉപയോഗിച്ചാണ് ഓണപ്പുടവകളും ഓണസദ്യയൊരുക്കുന്നതിനുള്ള അരിയും പലവ്യഞ്ജന സാധനങ്ങളും വാങ്ങിയത്. കോളനിയിലെ നിര്‍ധന കുടുംബങ്ങളുടെ വീടുകളിലെത്തി സമ്മാനങ്ങള്‍ നല്‍കി.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം.പ്രദീപ് ഓണപ്പുടവകളും കിറ്റും നല്‍കി. പി.ടി.എ. പ്രസിഡന്റ് കെ.പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ചന്ദ്രന്‍ മുരിക്കോളി, ബേബി സുമതി, മിനീഷ് ബാബു, പ്രിന്‍സിപ്പല്‍ വി.ടി.കുഞ്ഞിരാമന്‍, പ്രോഗ്രാം ഓഫീസര്‍ കെ.ശ്യാമള എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod