സര്‍ക്കാറിന്റെ ഭരണനേട്ടങ്ങളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടുകളിലേക്ക്‌

Posted on: 21 Aug 2015



പൊയിനാച്ചി: ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ വികസനനേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ പൊയിനാച്ചിയില്‍ കോണ്‍ഗ്രസിന്റെ ഗൃഹസന്ദര്‍ശന പരിപാടി തുടങ്ങി. മാവില നാരായണന്‍ നമ്പ്യാര്‍ക്ക് ലഘുലേഖ നല്കി ഡി.സി.സി. ട്രഷറര്‍ പാദൂര്‍ കുഞ്ഞാമു ഹാജി ഉദ്ഘാടനംചെയ്തു. പി.വി.കുഞ്ഞിക്കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. ബാലകൃഷ്ണന്‍ നായര്‍ പൊയിനാച്ചി, എം.രാഘവന്‍ നായര്‍, സുകുമാരന്‍ ആലിങ്കാല്‍, രമാ ഗംഗാധരന്‍, രാഘവന്‍ വലിയവീട്, കൃഷ്ണന്‍ മുണ്ട്യക്കാല്‍, മുണ്ടാത്ത് ഗംഗാധരന്‍ നായര്‍, പി.ജി.ചന്ദ്രന്‍, കെ.തമ്പാന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Kasargod