തപാല്‍ ജീവനക്കാര്‍ മാര്‍ച്ച് നടത്തി
Posted on: 21 Aug 2015
കാസര്‍കോട്: തപാല്‍ വകുപ്പിലെ ജി.ഡി.എസ്. ജീവനക്കാരെ ഏഴാം ശമ്പളക്കമ്മീഷനില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എന്‍.എഫ്.പി.ഇ. നേതൃത്വത്തില്‍ ജീവനക്കാര്‍ സൂപ്രണ്ട് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പി.വി.രാജേന്ദ്രന് ഉദ്ഘാടനംചെയ്തു. എം.സി.രാധാകൃഷ്ണന് അധ്യക്ഷതവഹിച്ചു. സി.കെ.അശോക്കുമാര്, എം.കുമാരന് നമ്പ്യാര്‍, കെ.പി.പ്രേംകുമാര്‍, കെ.മാധവന് നായര്‍ എന്നിവര്‍ സംസാരിച്ചു.