ചെങ്കള സഹകരണാസ്പത്രി വാര്‍ഷികം നാളെ
Posted on: 21 Aug 2015
ചെര്‍ക്കള: ചെങ്കള ഇ.കെ.നായനാര്‍ സ്മാരക സഹകരണാസ്പത്രിയുടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പത്താം വാര്‍ഷികാഘോഷത്തിന് ശനിയാഴ്ച തുടക്കമാകും. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയര്മാന് പി.രാഘവന് അധ്യക്ഷത വഹിക്കും. ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസ് മുഖ്യാതിഥിയായിരിക്കും. ആസ്പത്രിയുടെ തുടക്കംമുതല്‍ ജോലിചെയ്തുവരുന്ന ഡോക്ടര്‍മാരെയും ജീവനക്കാരെയും ആദരിക്കും.