മീന്‍ചന്ത ഉദ്ഘാടനം: ഘടകകക്ഷികളെ ഒഴിവാക്കിയതായി പരാതി

Posted on: 21 Aug 2015



കാസര്‍കോട്: നവീകരിച്ച മീന്‍ചന്ത ഉദ്ഘാടന പരിപാടിയില്‍നിന്ന് യു.ഡി.എഫ്. ഘടകകക്ഷി നേതാക്കളെ ഒഴിവാക്കിയതായി പരാതി. ആര്‍.എസ്.പി., ജെ.ഡി.യു., കേരള കോണ്‍ഗ്രസ് പ്രതിനിധികളാണ് പരിപാടിയുടെ ക്ഷണക്കത്തില്‍നിന്ന് പുറത്തായത്. വെള്ളിയാഴ്ച മന്ത്രി കെ.ബാബുവാണ് മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യുന്നത്. പരിപാടിയിലേക്ക് മറ്റു രാഷ്ട്രീയകക്ഷി പ്രതിനിധികളെ ക്ഷണിച്ചിട്ടുമുണ്ട്. സംഭവത്തില്‍ ഘടകകക്ഷി നേതാക്കള്‍ പ്രതിഷേധിച്ചു.

More Citizen News - Kasargod