കേന്ദ്ര സര്‍വകലാശാലയില്‍ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടന്നു

Posted on: 21 Aug 2015കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലയില്‍ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. പ്രസിഡന്റായി എന്‍.ജിതിന്‍നാഥ്, സെക്രട്ടറിയായി എന്‍.കെ.മുബാറക് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. സി.സി.ഷമീം, എസ്.എം.നഫീസത്ത് സാബിദ എന്നിവരെ വൈസ് പ്രസിഡന്റുമാരായും എം.എസ്.മോഹിത്രാജ്, ജി.ജെ.അപര്‍ണ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും സി.എ.ഇബ്രാഹിം ഖലീല്‍, എസ്.ആശാലത, സി.ലക്ഷ്മി ഗോപി, കൃഷ്ണകശ്യപ് എന്നിവരെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങളായും തിരഞ്ഞെടുത്തു. പെരിയ തേജസ്വിനി ഹില്‍സ് കാമ്പസില്‍െവച്ച് നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. ജി.ഗോപകുമാറിന്റ സാന്നിധ്യത്തില്‍ പുതിയ കൗണ്‍സില്‍ ഭാരവാഹികള്‍ സത്യപ്രതിജ്ഞചെയ്തു.

More Citizen News - Kasargod