കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പിനെ പിടിച്ചു
Posted on: 21 Aug 2015
മഞ്ചേശ്വരം: കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പിനെ നാട്ടുകാര്‍ പിടിച്ചു. ഉദ്യാവര്‍ ഗുത്തുവിലെ ആനന്ദന്റെ വീട്ടിലെ കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പിനെയാണ് പിടികൂടിയത്. കോഴിക്കൂട്ടില്‍ കയറിയ പാമ്പ് മൂന്ന് കോഴികളെ വിഴുങ്ങി കിടക്കുകയായിരുന്നു. കോഴികളെ തുറന്നുവിടാന്‍ ശ്രമിക്കുന്നതിനിടെയാണ് പെരുമ്പാമ്പിനെ കണ്ടത്. പാമ്പിനെ പിന്നീട് വനത്തില്‍ വിട്ടയച്ചു.