ക്ലബ് വാര്‍ഷികം
Posted on: 21 Aug 2015
മേല്‍പറമ്പ്: ചന്ദ്രഗിരി ക്ലബ് 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി 25-ന് ഉത്തരകേരളത്തിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് വടംവലി മത്സരം നടത്തും. 26-ന് വാര്‍ഷിക സമാപനസമ്മേളനത്തില്‍ 10 വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സഹായമായി ചന്ദ്രഗിരി വിദ്യാനിധി, 10 പേര്‍ക്ക് ചികിത്സാസഹായമായി ചന്ദ്രഗിരി കാരുണ്യസ്പര്‍ശം എന്നീ പദ്ധതികള്‍ക്ക് തുടക്കംകുറിക്കും. ജില്ലയിലെ 25 സാമൂഹിക പ്രവര്‍ത്തകരെ ആദരിക്കും. യോഗത്തില്‍ ക്ലബ് പ്രസിഡന്റ് മുഹമ്മദ് കോളിയടുക്കം അധ്യക്ഷതവഹിച്ചു.