എല്‍.ഡി.എഫ്. പഞ്ചായത്ത് ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി
Posted on: 21 Aug 2015
കാസര്‍കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കം നടത്തുന്നതായി ആരോപിച്ച് എല്‍.ഡി.എഫ്. നേതൃത്വത്തില്‍ മുനിസിപ്പല്‍, പഞ്ചായത്ത് ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി. ചെങ്കള പഞ്ഞായത്ത് മാര്‍ച്ച് സി.എച്ച്.കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. സിദ്ധിഖ് ചെങ്കള അധ്യക്ഷതവഹിച്ചു. ടി.എം.എ.കരീം, എ.നാരായണന്, സി.വി.കൃഷ്ണന്, ബി.ആര്.ഗോപാലന്, സി.എം.എ.ജലീല്‍, മാഹിന്‍ ചേരൂര്‍, എ.ആര്.ധന്യവാദ്, കെ.ജെ.ജിമ്മി, പൈക്കം ഭാസ്കരന് എന്നിവര്‍ സംസാരിച്ചു.
കുമ്പള പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന മാര്‍ച്ച് സി.എ.സുബൈര്‍ ഉദ്ഘാടനം െചയ്തു.
മധൂര്‍ പഞ്ചായത്തിലേക്ക് നടന്ന മാര്‍ച്ച് എം.കൃഷ്ണന് ഉദ്ഘാടനം ചെയ്തു. എം.കെ.രവീന്ദ്രന് അധ്യക്ഷതവഹിച്ചു. എ.രവീന്ദ്രന്, കെ.ഭുജംഗ ഷെട്ടി, കെ.പി.പുരുഷോത്തമന്, ബി.മോഹനന്, ഫൈസല്‍ അരമന, ഇബ്രാഹിം, ജലീല്‍ എന്നിവര്‍ സംസാരിച്ചു.
മൊഗ്രാല്‍-പുത്തൂര്‍ പഞ്ചായത്ത് മാര്‍ച്ച് അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഹാജി അധ്യക്ഷതവഹിച്ചു. മുഹമ്മദ് റഫീഖ് കുന്നില്‍, കെ.എ.മുഹമ്മദ് ഹനീഫ്, എം.രാമന്, നൗഷാദ് എരിയാല്‍ എന്നിവര്‍ സംസാരിച്ചു.
കാസര്‍കോട് മുനിസിപ്പാലിറ്റിയിലേക്ക് നടന്ന മാര്‍ച്ച് എല്‍.ഡി.എഫ്. മണ്ഡലം കണ്‍വീനര്‍ അനന്തന് നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് ചേരങ്കൈ അധ്യക്ഷതവഹിച്ചു. കെ.ഭാസ്കരന്, പി.ജാനകി, പി.വി.കുഞ്ഞമ്പു, പി.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.