റാലി സംഘടിപ്പിച്ചു

Posted on: 21 Aug 2015കാസര്‍കോട്: ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ജനറല്‍ ആസ്​പത്രി പരിസരത്ത് കൊതുകുദിനാചരണ റാലി സംഘടിപ്പിച്ചു. കാസര്‍കോട് ഗവ. എച്ച്.എസ്.എസ്സിലെ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ് പോലീസ് കാഡറ്റ്, സീഡ് വിഭാഗക്കാര്‍, ആരോഗ്യ ജീവനക്കര്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്തു. കാസര്‍കോട് നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ റഹിമാന്‍ കുഞ്ഞി മാസ്റ്റര്‍ റാലി ഫ്ലഗ് ഓഫ് ചെയ്തു. ജനറല്‍ ആസ്​പത്രി സൂപ്രണ്ട് ഡോ. രഞ്ജിത്ത്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രഘുനാഥ്, ജി.എച്ച്.എസ്.എസ്. അധ്യാപിക പി.ടി.ഉഷ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ദിനേഷ്‌കുമാര്‍, ജോണ്‍ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod