കൊതുകുദിനം ആചരിച്ചു
Posted on: 21 Aug 2015
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് തെരുവത്ത് എല്‍.പി. സ്കൂളിന്റെയും ജില്ലാ ആസ്പത്രിയുടെയും നേതൃത്വത്തില്‍ കൊതുകുദിനം ആചരിച്ചു. കൊതുകിന്റെ മുഖംമൂടി ധരിച്ച കുട്ടികളെ അണിനിരത്തി റാലി നടത്തി. കൊതുകുനിവാരണത്തിന്റെ ആവശ്യകതയെക്കുറിച്ച് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അശോകന് ക്ലാസെടുത്തു. പി.ടി.എ. പ്രസിഡന്റ് ഗിരീഷ് അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപകന് കെ.കെ.രാഘവന്, ബി.അംബിക എന്നിവര്‍ സംസാരിച്ചു.