വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കണം
Posted on: 21 Aug 2015
കാസര്‍കോട്: ഈ അധ്യയന വര്‍ഷം ഇ-ഗ്രാന്റ്സ് പദ്ധതി മുഖേന വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കേണ്ട എസ്.സി., ഒ.ഇ.സി., ഒ.ബി.സി., എസ്.ഇ.ബി.സി., കെ.പി.സി.ആര്., എഫ്.സി. വിദ്യാര്‍ഥികളുടെ അപേക്ഷയും ക്ലെയിമുകളും ഇനിയും ഓണ്‍ലൈനായി അയക്കാത്ത സ്ഥാപനമേധാവികള്‍ ഈ മാസം 26-നകം ഓണ്‍ലൈനായി അയച്ച ഹാര്‍ഡ്കോപ്പി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഏതെങ്കിലും വിദ്യാര്‍ഥിയുടെ ഐ.എഫ്.എസ്.സി. ബാങ്ക് അക്കൗണ്ട് നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ സ്ഥാപനമേധാവിയുടെ ലോഗിന്ല് Admin>Errors correction(IFSC code) എന്ന ലിങ്കിലൂടെ തിരുത്തണം.