എഫ്.എസ്.ഇ.ടി.ഒ. ഓപ്പണ്‍ഫോറം ഇന്നുതുടങ്ങും
Posted on: 21 Aug 2015
വെള്ളരിക്കുണ്ട്: 'അധികാരവികേന്ദ്രീകരണത്തിന്റെയും പ്രാദേശികവികസനത്തിന്റെയും കാല്‍നൂറ്റാണ്ട്' എന്ന വിഷയത്തില്‍ എഫ്.എസ്.ഇ.ടി.ഒ. ഗ്രാമപ്പഞ്ചായത്തുകളില്‍ ഓപ്പണ്‍ഫോറം നടത്തുന്നു. വെള്ളരിക്കുണ്ട് താലൂക്കിലെ ഏഴ് പഞ്ചായത്തുകളിലാണ് പരിപാടി. 21-ന് 3.30ന് പനത്തടി പഞ്ചായത്തിലെ പാണത്തൂരിലും കള്ളാര്‍ പഞ്ചായത്തിലെ മാലക്കല്ലിലും നടക്കും. 22-ന് 3.30ന് വെസ്റ്റ് എളേരിയിലെ ഭീമനടിയിലും കോടോം-ബേളൂരിലെ കാലിച്ചാനടുക്കത്തുമാണ് പരിപാടി. 24-ന് 3.30ന് ബളാല്‍ പഞ്ചായത്തില്‍ വെള്ളരിക്കുണ്ടിലും കിനാനൂര്‍-കരിന്തളത്തെ പരപ്പയിലും ഈസ്റ്റ് എളേരിയിലെ കമ്പല്ലൂരിലും ഓപ്പണ്‍ഫോറം നടക്കും.