മുഖ്യമന്ത്രി ഇന്ന് ജില്ലയില്‍
Posted on: 21 Aug 2015
കാസര്‍കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെള്ളിയാഴ്ച ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി നിര്‍മിക്കുന്ന 108 വീടുകളുടെ ശിലാസ്ഥാപനം കാഞ്ഞങ്ങാട് സൂര്യ ഓഡിറ്റോറിയത്തില്‍ രാവിലെ എട്ടിന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 9.30ന് ചെറുവത്തൂര്‍ മടക്കര മത്സ്യബന്ധന തുറമുഖം ഉദ്ഘാടനം, 10 മണിക്ക് പരപ്പ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടോദ്ഘാടനം, 10.30ന് നര്‍ക്കിലക്കാട് പുതിയ ബസ്സ്റ്റാന്‍ഡ് ഉദ്ഘാടനം എന്നിവ നിര്‍വഹിച്ചതിനുശേഷം 11 മണിക്ക് മുഖ്യമന്ത്രി കണ്ണൂരിലേക്ക് പുറപ്പെടും.