എസ്.എസ്.എഫ്. ജില്ലാ സാഹിത്യോത്സവം ഇന്ന്
Posted on: 21 Aug 2015
കാസര്‍കോട്: എസ്.എസ്.എഫ്. ജില്ലാ സാഹിത്യോത്സവം കുമ്പള ശാന്തി പള്ളത്ത് വെള്ളിയാഴ്ച ആരംഭിക്കും. മഞ്ചേശ്വരം, ഉദുമ, കാസര്‍കോട്, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ബദിയഡുക്ക എന്നീ ആറ് ഡിവിഷനുകളില്‍ നിന്ന് സബ് ജൂനിയര്‍, ജൂനിയര്‍, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, സീനിയര്‍, ക്യാമ്പസ്, ജനറല്‍ എന്നീ വിഭാഗങ്ങളിലായി 1500 ലേറെ പ്രതിഭകള്‍ മാറ്റുരയ്ക്കും.
സ്വാഗതസംഘം ചെയര്മാന് സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍ പതാക ഉയര്‍ത്തും. എസ്.എസ്.എഫ്. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന് സഖാഫി ചിപ്പാര്‍ സംസാരിക്കും.