അറബിക് സര്‍വകലാശാല: അലംഭാവം വെടിയണം -എം.എസ്.എസ്.
Posted on: 21 Aug 2015
കാസര്‍കോട്: കേരളത്തില്‍ അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവംവെടിയണമെന്ന് മുസ്!ലിം സര്‍വീസ് സൊസൈറ്റി കാസര്‍കോട് യൂണിറ്റ് ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.എം.നാസര്‍ ഉദ്ഘാടനംചെയ്തു. അഡ്വ. ബേവിഞ്ച അബ്ദുള്ള അധ്യക്ഷതവഹിച്ചു.
നന്മ കാരുണ്യപദ്ധതിയുടെ ഭാഗമായി മൂന്ന് രോഗികള്‍ക്ക് 50,000 രൂപയുടെ സഹായധനവും തയ്യല്‍മെഷീനും നല്കി. എം.എസ്.എസ്. ഖത്തര്‍ കേന്ദ്ര കമ്മിറ്റി ചെയര്മാന് ഡോ. എം.പി.ഷാഫി ഹാജി മുഖ്യാതിഥിയായിരുന്നു. ജില്ലാ ട്രഷറര്‍ വി.കെ.പി.ഇസ്മായില്‍ ഹാജി, സി.എച്ച്.മുഹമ്മ്ദ്, ബി.കെ.ഖാദിര്‍, മധൂര്‍ ഷെരീഫ്, കെ.സി.ഇര്‍ഷാദ്, പി.ഇ.എ.റഹമാന് പാണത്തൂര്‍, എന്‍.എ.നാസര്‍, അഡ്വ. വി.പി.പി.സിദ്ദീഖ്, ഷാഫി എ.നെല്ലിക്കുന്ന്, സി.എച്ച്.മുഹമ്മദലി, ടി.എ.മഹമൂദ്, ഷാഹുല്‍ഹമീദ്, കെ.പി.മുഹമ്മദ് മൗലവി എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: അഡ്വ. ബേവിഞ്ച അബ്ദുള്ള (പ്രസി.), സി.എച്ച്.മുഹമ്മദ്, കെ.സി.ഇര്‍ഷാദ് (വൈ.പ്രസി.), ഷാഫി എ.നെല്ലിക്കുന്ന് (ജന.സെക്ര.), പി.ഇ.എ.റഹ്മാന് പാണത്തൂര്‍, ടി.എ.മഹ്റൂഫ് (സെക്ര.), ബി.കെ.ഖാദിര്‍ (ഖജാ.).