കാസര്‍കോട് പ്രസ് ക്ലബ് ഭാരവാഹികള്‍
Posted on: 21 Aug 2015
കാസര്‍കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ പ്രസിഡന്റായി സണ്ണി ജോസഫിനെയും (കൈരളി ടി.വി.) സെക്രട്ടറിയായി രവീന്ദ്രന് രാവണീശ്വരത്തിനെയും (മാധ്യമം) ട്രഷററായി വിനോദ് പായത്തിനെയും (ദേശാഭിമാനി) തിരഞ്ഞെടുത്തു. ടി.എ.ഷാഫിയെ (ഉത്തരദേശം) വൈസ് പ്രസിഡന്റായും കെ.ഗംഗാധരയെ (വിജയകര്‍ണാടക) ജോയിന്റ് സെക്രട്ടറിയായും കെ.സുനില്‍കുമാര്‍ (ഏഷ്യാനെറ്റ്), ബി.അനീഷ്കുമാര്‍ (മലയാള മനോരമ), ഷഫീഖ് നസറുള്ള (മീഡിയ വണ്‍), അബ്ദുള്ളക്കുഞ്ഞി ഉദുമ (ചന്ദ്രിക) എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.