പൊട്ടിപ്പൊളിഞ്ഞ റോഡ് നാട്ടുകാര്‍ നന്നാക്കി
Posted on: 21 Aug 2015
ചിറ്റാരിക്കാല്‍: ടാറിങ് പൊട്ടിപ്പൊളിഞ്ഞ് കാല്‍നടയാത്രപോലും ദുസ്സഹമായ റോഡ് നാട്ടുകാര്‍ ഗതാഗതയോഗ്യമാക്കി. നര്‍ക്കിലക്കാട് നവചേതന ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നര്‍ക്കിലക്കാട്-മൗവേനി റോഡ് നന്നാക്കിയത്.
നര്‍ക്കിലക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. വസു ആനന്ദ് ഉദ്ഘാടനംചെയ്തു. കെ.വി.ബാലന്, സുധീഷ് എന്നിവര്‍ നേതൃത്വംനല്കി.