ഡി.വൈ.എഫ്.ഐ. നവോത്ഥാന സദസ്സ് നടത്തും
Posted on: 20 Aug 2015
കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ. കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി സപ്തംബര്‍ ഒന്നിന് സംഘടിപ്പിക്കുന്ന നവോത്ഥാന സദസ്സ് സംസ്ഥാന സെക്രട്ടറി എം.സ്വരാജ് ഉദ്ഘാടനംചെയ്യും. 30-ന് ബ്ലോക്കിലെ 100 കേന്ദ്രങ്ങളില്‍ നവോത്ഥാന ജ്വാല തെളിച്ച് പ്രതിജ്ഞയെടുക്കും. യോഗത്തില്‍ പി.കെ.നിഷാന്ത് അധ്യക്ഷത വഹിച്ചു. രാജ് മോഹനന്, ശിവജി വെള്ളിക്കോത്ത് എന്നിവര്‍ സംസാരിച്ചു.
കുടുംബശ്രീ വാര്‍ഷികാഘോഷം സമാപിച്ചു
നീലേശ്വരം: നഗരസഭ കുടുംബശ്രീ വാര്‍ഷികാഘോഷം സമാപിച്ചു. നഗരസഭാധ്യക്ഷ വി.ഗൗരി ഉദ്ഘാടനംചെയ്തു. ഉപാധ്യക്ഷ ടി.വി.ശാന്ത അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ കെ.കാര്‍ത്ത്യായനി അഗതി-ആശ്രയ പദ്ധതിയും പി.വി.സുരേഷ് ബാബു വെബ്സൈറ്റും, കെ.ജാനു സ്നേഹനിധി ചികിത്സാസഹായവും ടി.വി.അമ്പൂട്ടി ഉന്നതവിജയികള്‍ക്കുള്ള ഉപഹാരവിതരണവും ഉദ്ഘാടനംചെയ്തു. സ്ഥിരംസമിതി അധ്യക്ഷ ദാക്ഷായണി കുഞ്ഞിക്കണ്ണന്, കൗണ്‍സിലര്‍മാരായ ഇബ്രാഹിം പറമ്പത്ത്, വി.എം.പുരുഷോത്തമന്, നഗരസഭാ സെക്രട്ടറി എന്‍.കെ.ഹരീഷ്, നിഷാ രാജീവന്, ടി.വി.രേണുക, പി.അജിത, കെ.പ്രമോദ്, കെ.ബീന എന്നിവര്‍ സംസാരിച്ചു.
തൊഴില്‍രഹിത വേതനവിതരണം
നീലേശ്വരം: കിനാനൂര്‍-കരിന്തളം ഗ്രാമപ്പഞ്ചായത്തിലെ 2014 സപ്തംബര്‍ മുതല്‍ 2015 ജൂണ്‍ വരെയുള്ള പത്ത് ഗഡു തൊഴില്‍ രഹിത വേതനം ആഗസ്ത് 20, 21, 22 തീയതികളില്‍ രാവിലെ 11മണി മുതല്‍ വൈകിട്ട് മൂന്നുമണിവരെ വിതരണംചെയ്യും. റജിസ്റ്റര്നമ്പര് 369 മുതല്‍ 601 വരെ 20ാം തീയതിയും, 602 മുതല്‍ 775 വരെ 21-ാം തീയതിയും 776 മുതല്‍ 897 വരെ 22-ാംതീയതിയും പഞ്ചായത്ത് ഓഫീസില്‍വെച്ച് വിതരണംചെയ്യും. ഗുണഭോക്താക്കള്‍ റേഷന്‍കാര്‍ഡ്, എംപ്ളോയ്മെന്റ് റജിസ്ട്രേഷന് കാര്‍ഡ് എന്നിവസഹിതം ഹാജരായി വേതനം കൈപ്പറ്റണം.