സൈനികരെ ആദരിച്ച് പെരിയ ഗ്രാമം
Posted on: 20 Aug 2015
പെരിയ: രാജ്യത്തിനായി പോരാടിയ സൈനികരുടെ സംഗമമൊരുക്കി പെരിയ സൗഹൃദവേദി യു.എ.ഇ. കൂട്ടായ്മ. പെരിയ ഗ്രാമത്തിലെ വിമുക്തഭടന്മാരുടെയും വിവിധ സേനാവിഭാഗങ്ങളുടെയും ഒത്തുചേരലിന് സൗഹൃദവേദി വഴിയൊരുക്കുകയായിരുന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്തവരും രാജീവ് ഗാന്ധിയുടെ കാലത്ത് ശ്രീലങ്കയില്‍ സേവനമനുഷ്ഠിച്ചവരും ഉള്‍പ്പെടെയുള്ളവര്‍ കൂട്ടായ്മയില്‍ പങ്കെടുക്കാനെത്തി.
പ്രദേശത്തെ 21 സൈനികരെ ചടങ്ങില്‍ പൊന്നാടനല്കി ആദരിച്ചു. സൗഹൃദവേദി രക്ഷാധികാരി വി.കെ.വേണുഗോപാല്‍ അധ്യക്ഷതവഹിച്ചു.
കെ.കുഞ്ഞിരാമന് എം.എല്‍.എ. സംഗമം ഉദ്ഘാടനംചെയ്തു. പെരിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്ന് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കും ജില്ലാ സൂപ്പര്‍ ഡിവിഷന് ഫുട്ബോള്‍ ചാമ്പ്യന്മാരായ പെരിയ റെഡ്സ്റ്റാര്‍ ക്ലബ്ബിനും വിജിലന്റ് കേരള അഴിമതിമുക്ത പുരസ്കാരം ലഭിച്ച പുല്ലൂര്‍-പെരിയ പഞ്ചായത്ത് അധികൃതര്‍ക്കും ജില്ലാ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് ലത്തീഫ് പെരിയയ്ക്കും ഉപഹാരംനല്കി. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്, സി.രാജന്, പി.മാധവന്, ഗീത നാരായണന്, എം.നളിനി, ശോഭന ബാലന്, പ്രമോദ് പെരിയ, മണി പെരിയ, സി.തമ്പാന് നായര്‍, കെ.രവീന്ദ്രന്, കെ.വി.രമേശന്, ബാലകൃഷ്ണന് മാരാങ്കാവ്, കെ.ആര്.സുരേന്ദ്രന്, ബാലകൃഷ്ണന് പെരിയ തുടങ്ങിയവര്‍ സംസാരിച്ചു.