കാസര്‍കോട്ട് പാസ്പോര്‍ട്ട് സേവാകേന്ദ്രം അനുവദിക്കണം -മുസ്ലിം ലീഗ്
Posted on: 20 Aug 2015
കാസര്‍കോട്: കാസര്‍കോട് ആസ്ഥാനമായി പാസ്പോര്‍ട്ട് സേവാകേന്ദ്രം അനുവദിക്കണമെന്ന് മുസ്ലിം ലീഗ് കാസര്‍കോട് നിയോജകമണ്ഡലം പ്രവര്‍ത്തകസമിതിയോഗം ആവശ്യപ്പെട്ടു. ഉത്തരമലബാറില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ വിദേശരാജ്യങ്ങളില്‍ കഴിയുന്നതും പാസ്പോര്‍ട്ടിന് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ നല്‍കുന്നതുമായ ജില്ലയാണ് കാസര്‍കോട്. ജില്ലാ ആസ്ഥാനം കൂടിയായ കാസര്‍കോട്ട് പാസ്പോര്‍ട്ട് സേവാകേന്ദ്രം അനുവദിക്കാത്തതില്‍ എം.പി.യുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും യോഗം വിലയിരുത്തി. പ്രസിഡന്റ് എല്‍.എ.മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി എ.എ.ജലീല്‍ ജോ. സെക്രട്ടറിയായിരുന്ന ബി.എച്ച്.അബ്ദുല്ലക്കുഞ്ഞിയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. ചെര്‍ക്കളം അബ്ദുള്ള, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ., ഹമീദലി ഷംനാട്, ഹാഷിം കടവത്ത്, ഇ.അബൂബക്കര്‍ ഹാജി, പി.അബ്ദുല്‍ റഹിമാന്‍ ഹാജി, ടി.ഇ.അബ്ദുല്ല, സി.എ.അബ്ദുല്ലക്കുഞ്ഞി, മുഹമ്മദ് കുഞ്ഞി തായലങ്ങാടി എന്നിവര്‍ സംസാരിച്ചു.