കൊടക്കാട് ഗവ. വെല്‍ഫെയര്‍ യു.പി. സ്‌കൂളില്‍ മധുരം മലയാളം

Posted on: 20 Aug 2015



ചെറുവത്തൂര്‍: കുട്ടികളില്‍ വായനശീലം വളര്‍ത്തിയെടുക്കുന്നതിനായി 'മാതൃഭൂമി' നടപ്പാക്കിയ മധുരം മലയാളം പദ്ധതിക്ക് കൊടക്കാട് ഗവ. വെല്‍ഫെയര്‍ യു.പി. സ്‌കൂളില്‍ തുടക്കമായി. സ്വാതന്ത്ര്യസമരസേനാനിയും അധ്യാപകനും മാതൃഭൂമിയുടെ പ്രാദേശിക ലേഖകനുമായിരുന്ന സി.പി.കൃഷ്ണന്‍ നായരുടെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ പേരില്‍ ചെമ്പ്രകാനത്ത് പ്രവര്‍ത്തിക്കുന്ന ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ക്ലബ് രക്ഷാധികാരി ടി.വി.കുഞ്ഞിരാമന്‍ സ്‌കൂള്‍ ലീഡര്‍ക്ക് മാതൃഭൂമി പത്രം കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.വി.മോഹനന്‍ അധ്യക്ഷതവഹിച്ചു. മാതൃഭൂമി സര്‍ക്കുലേഷന്‍ പ്രതിനിധി ബാലകൃഷ്ണന്‍ പാടിച്ചാല്‍ പദ്ധതി വിശദീകരിച്ചു. പി.ടി.രാജേഷ്, കൃഷ്ണകുമാരി, മദര്‍ പി.ടി.എ. പ്രസിഡന്റ് രമ, എ.പ്രകാശന്‍, കെ.രവീന്ദ്രന്‍, എ.ഗോപിനാഥന്‍, പ്രഥമാധ്യാപകന്‍ കെ.രവീന്ദ്രന്‍, എ.വി.രാജന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod