നീലേശ്വരം ഗവ. ഹോമിയോ ആസ്പത്രിക്ക് എം.പി. 25 ലക്ഷം രൂപ അനുവദിക്കും
Posted on: 20 Aug 2015
നീലേശ്വരം: എന്‍.കെ.ബാലകൃഷ്ണന് സ്മാരക ഗവ. ഹോമിയോ ആസ്പത്രിയുടെ പരിമിതികള്‍ പരിഹരിക്കാന്‍ 25 ലക്ഷം രൂപ അനുവദിക്കുമെന്ന് പി.കരുണാകരന് എം.പി. അറിയിച്ചു. ആസ്പത്രിയിലെ ഫിസിയോതെറാപ്പി വിഭാഗം ഉദ്ഘാടനം ചെയ്യുന്നതിനിടയിലാണ് എം.പി.യുടെ പ്രഖ്യാപനം. ആസ്പത്രിയുടെ ഭക്ഷണശാലയുടേത് ഉള്‍പ്പെടെയുള്ള പരിമിതികള്‍ നേരില്‍കണ്ട് മനസ്സിലാക്കിയശേഷം നഗരസഭാ അധികൃതര്‍ അദ്ദേഹത്തിന് നല്കിയ നിവേദനത്തിന് മറുപടിയിലാണ് പി.കരുണാകരന് സഹായം പ്രഖ്യാപിച്ചത്.