നീലേശ്വരം ഹോമിയോ ആസ്പത്രിയില്‍ ഫിസിയോതെറാപ്പി കേന്ദ്രം തുടങ്ങി
Posted on: 20 Aug 2015
നീലേശ്വരം: നീലേശ്വരം നഗരസഭയുടെ കീഴിലുള്ള എന്‍.കെ.ബാലകൃഷ്ണന് സ്മാരക ഗവ. ഹോമിയോ ആസ്പത്രിയില്‍ ആധുനിക സംവിധാനങ്ങളോടുകൂടിയ ഫിസിയോതെറാപ്പി വിഭാഗം തുടങ്ങി. സംസ്ഥാനത്തെ മൂന്ന് സര്‍ക്കാര്‍ ഹോമിയോ ആസ്പത്രിയില്‍ മാത്രമാണ് ഈ സൗകര്യമുള്ളത്.
നഗരസഭയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏഴുലക്ഷം രൂപ ചെലവില്‍ ശീതീകരിച്ച മുറിയിലാണ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഏറെ ചെലവുള്ള ഫിസിയോതെറാപ്പി ചികിത്സാസൗകര്യം പാവപ്പെട്ട രോഗികള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി റിഹാബിലിറ്റേഷന്‍ കേന്ദ്രവും തുടങ്ങിയിട്ടുണ്ട്. പി.കരുണാകരന് എം.പി. ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ വി.ഗൗരി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ കെ.ജാനു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡി.ബിജുകുമാര്‍, കൗണ്‍സിലര്‍ പി.നളിനി, കെ.വി.ദാമോദരന്‍, സി.രാഘവന്, വി.സി.ജോസഫ് വരകില്‍, കരീം ചന്തേര, പി.വി.ഗോപാലകൃഷ്ണന്, എന്‍.പി.ദാമോദരന്‍, എന്‍.പി.മുഹമ്മദ്കുഞ്ഞി, പി.വി.സുകുമാരന്‍, ഷംസു അരിഞ്ചിറ, ആസ്പത്രി സൂപ്രണ്ട് ഡോ. ജോളി ജെയിംസ് തുടങ്ങിയവര്‍ സംസാരിച്ചു.