സൗത്ത് തൃക്കരിപ്പൂര്‍ സ്‌കൂള്‍ ഓപ്പണ്‍ സ്റ്റേജ് ഉദ്ഘാടനം ചെയ്തു

Posted on: 20 Aug 2015



തൃക്കരിപ്പൂര്‍: ജില്ലാ പഞ്ചായത്ത് 4.4 ലക്ഷം രൂപ ചെലവില്‍ സൗത്ത് തൃക്കരിപ്പൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിച്ച ഓപ്പണ്‍ സ്റ്റേജ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി ഉദ്ഘാടനംചെയ്തു.
തൃക്കരിപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ അധ്യക്ഷത വഹിച്ചു. കെ.രവി, കെ.കരുണന്‍ മേസ്ത്രി, ടി.വി.പ്രഭാകരന്‍, പി.തങ്കമണി, എം.സരസ്വതി, എം.നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. പി.ബാലകൃഷ്ണന്‍ സ്വാഗതവും കെ.വി.സുധീര്‍കുമാര്‍ നന്ദിയും പറഞ്ഞു.

More Citizen News - Kasargod