മയ്യിച്ചയില്‍ നാളെ ദേശീയപാത ഉപരോധിക്കും

Posted on: 20 Aug 2015ചെറുവത്തൂര്‍: മയ്യിച്ചയില്‍ അടിക്കടിയുണ്ടാകുന്ന അപകടംകുറക്കുന്നതിന് ആഗസ്ത് 20നകം നടപടിയുണ്ടാകുമെന്ന റവന്യു-പൊതുമരാമത്ത് അധികൃതരുടെ ഉറപ്പ് പാലിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ 21-ന് മയിച്ചയില്‍ ദേശീയപാത ഉപരോധിക്കും.
രണ്ടുമാസത്തിനിടയില്‍ വലുതും ചെറുതുമായി മുപ്പതിലേറേ അപകടം കാര്യങ്കോട് പാലത്തിനും ചെക്കുപോസ്റ്റിനുമിടയിലുണ്ടായി.
അപകടങ്ങള്‍ കണ്ട് മടുത്തവര്‍ ജൂണ്‍ 26-നും, മെയ് ഏഴിനും ദേശീയപാതയില്‍ വാഹനങ്ങള്‍ തടയാനിറങ്ങിയതാണ്. ആഗസ്ത് 20നകം നടപടിയുണ്ടാകുമെന്ന റവന്യൂ-പൊതുമരാമത്ത് അധികൃതരുടെ ഉറപ്പിലാണ് പിന്നാക്കം പോയത്. വാക്കുപാലിച്ചില്ലെങ്കില്‍ 21-ന് ഉപരോധിക്കുമെന്ന് അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
റോഡിന് വീതികൂട്ടാനുള്ള പ്രവൃത്തിയും, സംരക്ഷണമതിലും കെട്ടുമെന്നാണ് ബന്ധപ്പെട്ടവര്‍ നാട്ടുകാരോട് പറഞ്ഞത്. എന്നാല്‍, ഒരു നടപടിയുമെടുക്കാത്ത സാഹചര്യത്തില്‍ 21-ന് ദേശീയപാത ഉപരോധിക്കാനാണ് പരിപാടി. 20-ന് നാലിന് മയ്യിച്ചയില്‍ നാട്ടുകാരുടെ യോഗം നടക്കും.

More Citizen News - Kasargod