ശുചീകരിച്ചു
Posted on: 20 Aug 2015
കാഞ്ഞങ്ങാട്: കൂട്ടക്കനി ചിയേഴ്സ് ക്ലബ് പ്രവര്‍ത്തകര്‍ ഡോ. അബ്ദുല്‍ കലാമിനോടുള്ള ആദരസൂചകമായി ശുചീകരണം നടത്തി. 2.5 കിലോമീറ്ററോളം റോഡരികും സ്കൂള്‍പരിസരവും ശുചീകരിച്ചു.
കാരംസ് മത്സരം
കാഞ്ഞങ്ങാട്: ഓണാഘോഷത്തിന്റെ ഭാഗമായി ലക്ഷ്മിനഗര്‍ വിജയകലാസമിതി 22, 23 തീയതികളില്‍ ജില്ലാതല കാരംസ് മത്സരം സംഘടിപ്പിക്കും. ഫോണ്‍: 9447691969.
വാര്‍ത്തവായന മത്സരം
നീലേശ്വരം: ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്കൂള്‍ സാമൂഹികശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ഉപജില്ലാതല വാര്‍ത്തവായന മത്സരം 20-ന് രാവിലെ 10-ന് ബങ്കളം കക്കാട്ട് ഗവ. എച്ച്.എസ്.എസ്സില്‍ നടക്കും. ഉപജില്ലയിലെ ഹൈസ്കൂളുകളില്‍നിന്ന് ഒരു കുട്ടിയെവീതം മത്സരത്തില്‍ പങ്കെടുപ്പിക്കണമെന്ന് സെക്രട്ടറി ടി.വി.പ്രദീപ്കുമാര്‍ അറിയിച്ചു. ഫോണ്‍: 9495619150.