ക്ഷീരസംഗമം നാളെ പൊയ്‌നാച്ചിയില്‍

Posted on: 20 Aug 2015



കാസര്‍കോട്: ക്ഷീരവികസന വകുപ്പിന്റെയും കാസര്‍കോട് ക്ഷീരവികസന യൂണിറ്റിലെ സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ ത്രിതലപഞ്ചായത്തുകള്‍, മില്‍മ എന്നിവരുടെ സഹകരണത്തോടെ ക്ഷീരസംഗമം വെള്ളിയാഴ്ച പൊയ്‌നാച്ചിയില്‍ നടത്തും. ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ പൊയ്‌നാച്ചി രാജ് പാലസ് ഓഡിറ്റോറിയത്തില്‍ ക്ഷീരസംഗമം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പൊയ്‌നാച്ചി ക്ഷീരസംഘത്തിന്റെ കെട്ടിടോദ്ഘാടനം കെ.കുഞ്ഞിരാമന്‍(ഉദുമ) എം.എല്‍.എ. നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി സഹായധന വിതരണം, ക്ഷീരവികസന സെമിനാര്‍, കര്‍ഷകരെ ആദരിക്കല്‍, അവാര്‍ഡ് വിതരണം, ഡെയറി എക്‌സിബിഷന്‍, ഡെയറി ക്വിസ് എന്നിവ നടക്കും.

More Citizen News - Kasargod