ഡോ. രാമകൃഷ്ണനെ ഉദിനൂര്‍ ആദരിക്കുന്നു
Posted on: 20 Aug 2015
ഉദിനൂര്‍: നാലു പതിറ്റാണ്ടു കാലം തൃക്കരിപ്പൂരിലെയും പരിസരത്തെയും ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്രയമായിരുന്ന ഡോ. പി.രാമകൃഷ്ണനെ ഉദിനൂര്‍ ഗ്രാമം ആദരിക്കുന്നു. ഉദിനൂര്‍ ഇ.എം.എസ്. പഠനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ 23-ന് വൈകിട്ട് നാലുമണിക്കാണ് ആദരം.
സമയവും കാലവും നോക്കാതെ കാണിച്ചിരുന്ന സേവനസന്നദ്ധത പരിഗണിച്ചാണ് നാട് ആദരിക്കുന്നത്. നിലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഗോവിന്ദന് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ സൗജന്യ രക്തസമ്മര്‍ദ, പ്രമേഹരോഗ നിര്‍ണയ ക്യാമ്പും നടക്കും.