അനുമോദന സദസ്സ്‌

Posted on: 20 Aug 2015



അഴീക്കോട്: സ്വാതന്ത്ര്യദിനത്തില്‍ കടലില്‍ മുങ്ങിയ മൂന്നുപേരെ രക്ഷിച്ച നിര്‍ക്കടവിലെ നമ്പോലന്‍ രതീഷിനെയും ചാലിലെ എം.കെ.അജേഷിനെയും ഗ്രാമപ്പഞ്ചായത്ത് അനുമോദിച്ചു.
ചടങ്ങ് പ്രസിഡന്റ് കെ.പവിത്രന്‍ ഉദ്ഘാടനംചെയ്തു. പി.വി.നിഷ അധ്യക്ഷയായിരുന്നു. കെ.എം.സപ്‌ന, എ.ഷുക്കൂര്‍, ടി.ലക്ഷ്മണ്‍, എം.എന്‍.രവീന്ദ്രന്‍, നിസാര്‍ വായിപ്പറമ്പ്, സി.കെ.മുസ്തഫ, കെ.വി.ഉഷ, ഡി.ബിന്ദു, കെ.ഗോകുലന്‍, ഇ.ശിവദാസന്‍, എം.പി.ശാന്തിനി, പി.എം.സുധാകരന്‍, പി.സുജാത എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod