എരട്ടേങ്ങല്‍-പൂവന്‍പൊയില്‍ റോഡ് ചെളിക്കുളമായി
Posted on: 20 Aug 2015
മാലൂര്‍: എരട്ടേങ്ങലില്നിന്ന് പൂവന്പൊയിലിലേക്കുള്ള മണ് റോഡ് കാല്‍നടയാത്രപോലും സാധ്യമാകാത്തനിലയില് ചെളിക്കുളമായി. കഴിഞ്ഞവര്‍ഷം റോഡ് വികസനത്തിനായി മണ്ണെടുത്ത് കുഴികള്‍ നികത്തി അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഓവുചാലുകള്‍ അടഞ്ഞതോടെയാണ് വെള്ളക്കെട്ട് രൂക്ഷമായത്. റോഡിന്റെ ശോച്യാവസ്ഥകാരണം ഇരുചക്രവാഹനങ്ങളും മറ്റും അപകടത്തില്‍പ്പെടുന്നതും പതിവാണ്.