കാഷ് അവാര്‍ഡ് നല്കി

Posted on: 20 Aug 2015



വളപട്ടണം: ടൗണ്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെവക വളപട്ടണം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, താജുല്‍ ഉലൂം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍നിന്ന് എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയംനേടിയ കുട്ടികള്‍ക്കുള്ള കാഷ് അവാര്‍ഡും ഉപഹാരവും കെ.എം.ഷാജി എം.എല്‍.എ. സമ്മാനിച്ചു. ഹിദായത്തുല്‍ ഇസ്!ലാം എല്‍.പി. സ്‌കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള പാത്രങ്ങള്‍ ടെക്സ്റ്റ് ഫെഡ് ചെയര്‍മാന്‍ വി.പി.വമ്പന്‍ നല്കി. പഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുറഹിമാന്‍ ഹാജി അധ്യക്ഷത വഹിച്ചു. സി.അബ്ദുറഹിമാന്‍, ബി.ടി.മന്‍സൂര്‍, ജി.എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ കെ.കെ.സുരേന്ദ്രന്‍, എളയടത്ത് അഷ്‌റഫ്, ടി.അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod