ഫോക്ലോര് ക്ലബ് ജില്ലാതല ഉദ്ഘാടനം ഇന്ന്
Posted on: 20 Aug 2015
കാസര്‍കോട്: സ്കൂള്‍ ഫോക്ലോര് ക്ലബ്ബുകളുടെ ജില്ലാതല ഉദ്ഘാടനവും ഫോക്ലോര് സെമിനാറും ഫോക്ലോര് അക്കാദമിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച മൊഗ്രാല്‍-പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. 10 മണിക്ക് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനംചെയ്യും. അക്കാദമി ചെയര്മാന് പ്രൊഫ. മുഹമ്മദ് അഹമ്മദ് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന നാടന്‍കലാ സെമിനാര്‍ നടക്കും.
രണ്ടുമണിക്ക് കളരിപ്പയറ്റും കോല്‍ക്കളിയുമുള്‍പ്പെടെയുള്ള നാടന്‍കലാമേള നടക്കും.