കാരുണ്യ പ്രവര്‍ത്തന രംഗത്തേക്ക് ക്ഷേത്രസേവാസമിതി
Posted on: 20 Aug 2015
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് മാരിയമ്മന്‍ ദേവസ്ഥാന സേവാസമിതി കാരുണ്യപ്രവര്‍ത്തന രംഗത്തേക്ക് ചുവടുവെയ്ക്കുന്നു. രക്തബാങ്ക് തുടങ്ങാനും പൊതുശ്മാശാനം ഏറ്റെടുത്ത് നടത്താനും നിര്‍ധനരായ രോഗികളെ ചികിത്സിക്കാനുമൊക്കയുള്ള പദ്ധതി തയ്യാറാക്കുകയാണ് സേവാസമിതിയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് സി.ഗണേശന് പറഞ്ഞു.
പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് നല്‍കും. ക്ഷേത്രത്തോടു ചേര്‍ന്ന് നിര്‍മിച്ച സമിതിയുടെ ഓഫീസ് വാര്‍ഡ് കൗണ്‍സിലര്‍ എച്ച്.ആര്.ശ്രീധരന് ഉദ്ഘാടനം ചെയ്തു. സമിതിയുടെ കാരുണ്യഫണ്ടിലേക്കുള്ള ആദ്യ സംഭാവനയും എച്ച്.ആര്.ശ്രീധരന് നല്കി. സി.ഗണേശന് അധ്യക്ഷതവഹിച്ചു. വിട്ടല്‍ പ്രസാദ്, എച്ച്.രജേഷ്, രാമചന്ദ്രന്, എച്ച്.എന്‍.രാജേഷ്, എച്ച്.പുണ്ഡലിംഗ എന്നിവര്‍ സംസാരിച്ചു.