സംസ്ഥാന ഖൊ-ഖൊ ചാമ്പ്യന്‍ഷിപ്പ്: സംഘാടകസമിതി ഓഫീസ് തുറന്നു
Posted on: 20 Aug 2015
കാഞ്ഞങ്ങാട്: അടുത്തമാസം അഞ്ച്, ആറ് തീയതികളില്‍ ഉപ്പിലക്കൈ ഗവ. ഹയര്‍ െസക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ ഖൊ-ഖൊ ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടകസമിതി ഓഫീസ് തുറന്നു. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.ദിവ്യ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി വര്‍ക്കിങ് ചെയര്മാന് പ്രഭാകരന് വാഴുന്നോറോടി അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ കെ.അമ്പൂഞ്ഞി, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എം.അച്യുതന്, കുമാരന്, കണ്‍വീനര്‍ കെ.പി.ശ്രീധരന്, വി.സുധാകരന്, പി.ഗംഗാധരന് എന്നിവര്‍ സംസാരിച്ചു.