പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അച്ഛന് അറസ്റ്റില്‍
Posted on: 19 Aug 2015
നീലേശ്വരം: പ്രായപൂര്‍ത്തിയാകാത്ത ഇരട്ട പെണ്‍കുട്ടികളില്‍ ഒരു കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അച്ഛന് നീലേശ്വരം പാലാത്തടത്തെ 47-കാരനെ പോലീസ് അറസ്റ്റുചെയ്തു. 14-കാരിയായ പെണ്‍കുട്ടിയുടെ പരാതി പ്രകാരമാണ് കേസെടുത്തത്. ഇയാളുടെ ഭാര്യ മറ്റൊരാളോടൊപ്പമാണ് താമസം. പെണ്‍കുട്ടികള്‍ പിതാവിനൊപ്പവുമാണ്. സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നതിനാല്‍ പോലീസ് അന്വേഷണം തുടങ്ങി. പെണ്‍കുട്ടിയെ കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. അതിനിടയില്‍ താന്‍ കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ഭാര്യയും കാമുകനും ചേര്‍ന്ന് തനിക്കെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് പിതാവ് അന്വേഷണ ഉദ്യോഗസ്ഥനോട് വെളിപ്പെടുത്തി.