കേന്ദ്രസര്‍വകലാശാല എം.എഡ്. കോഴ്‌സുകള്‍ ഇന്ന് തുടങ്ങും

Posted on: 19 Aug 2015



കാസര്‍കോട്: കേന്ദ്രസര്‍വകലാശാലയുടെ എം.എഡ്. കോഴ്‌സുകള്‍ ബുധനാഴ്ച വിദ്യാനഗര്‍ കാമ്പസില്‍ തുടങ്ങും. ഇംഗ്ലീഷ്, കണക്ക്, സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നിവയിലാണ് എം.എഡ്. കോഴ്‌സുകള്‍. 50 വിദ്യാര്‍ഥികളാണ് കാമ്പസില്‍ ഉണ്ടാവുക. രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും.

More Citizen News - Kasargod