മുട്ടുന്തല മഖാം ഉറൂസ്‌

Posted on: 19 Aug 2015



കാഞ്ഞങ്ങാട്: മുട്ടുന്തല ശൈഖ് ഇസ്ഹാബ് വലിയുല്ലാഹി മഖാം ഉറൂസ് ഡിസംബര്‍ ഒന്നുമുതല്‍ ഏഴുവരെ ശൈഖ് വലിയുല്ലാഹി നഗറില്‍ വിപുലമായ പരിപാടികളോടെ നടത്താന്‍ മുട്ടുന്തല മുസ്!ലിം ജമാഅത്ത് കമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ ജമാഅത്ത് പ്രസിഡന്റ് സണ്‍ലൈറ്റ് അബ്ദുല്‍ റഹ്മാന്‍ ഹാജി അധ്യക്ഷതവഹിച്ചു. എം.എ.റഹ്മാന്‍, റഷീദ് മുട്ടുന്തല, അഹമ്മദ് ഹാജി മമ്മു, പി.പി.അബ്ദുല്‍റഹ്മാന്‍, അബ്ദുല്ല മാട്ടുമ്മല്‍, അബ്ദുല്ല ഹാജി മിലാദ് തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod