കോണ്‍ഗ്രസ് ജനസന്പര്‍ക്കയാത്ര സമാപിച്ചു

Posted on: 19 Aug 2015



നീലേശ്വരം: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ ജനസമ്പര്‍ക്കയാത്ര സമാപിച്ചു. മണ്ഡലം പ്രസിഡന്റ് പി.രാമചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ പദയാത്ര ചിറപ്പുറത്ത് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനംചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് പി.അരവിന്ദാക്ഷന്‍ നായര്‍ അധ്യക്ഷതവഹിച്ചു. കമലാക്ഷന്‍ കോറോത്ത്, കെ.എം.തമ്പാന്‍ നായര്‍, സി.കരുണാകരന്‍, കെ.ചന്ദ്രശേഖരന്‍, സി.വിദ്യാധരന്‍, നഗരസഭാംഗം ഇ.ഷജീര്‍, ഫൈസല്‍ പേരോല്‍, കെ.വി.ശശിധരന്‍, പി.വി.മാധവി തുടങ്ങിയവര്‍ സംസാരിച്ചു. വള്ളിക്കുന്ന്, പൂമാലം കൈ, കരുവാച്ചേരി, കൊയാമ്പുറം, ഓര്‍ച്ച, കടിഞ്ഞിമൂല, പുറത്തെകൈ, തൈക്കടപ്പുറം, കണിച്ചിറ, പടിഞ്ഞാറ്റം കൊഴുവന്‍, കിഴക്കന്‍ കൊഴുവന്‍, തട്ടാച്ചേരി തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം പദയാത്ര മാര്‍ക്കറ്റ് ജങ്ഷനില്‍ സമാപിച്ചു.
സമാപനസമ്മേളനം ഡി.സി.സി. ജനറല്‍ സെക്രട്ടറി മാമുനി വിജയന്‍ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് പി.രാമചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. മുണ്ടത്ത് സുകുമാരന്‍, ശ്രീധരന്‍ മാടായി, സി.ഹരിദാസന്‍, ഇ.കെ.മുസ്തഫ, മേലാളത്ത് കൃഷ്ണന്‍, മഡിയന്‍ ഉണ്ണിക്കൃഷ്ണന്‍, ടി.കെ.കുഞ്ഞിക്കണ്ണന്‍, തെക്കുമ്പാടന്‍ ബാലകൃഷ്ണന്‍, സുധാകരന്‍ കൊട്ടറ, ശിവപ്രസാദ് അറുവാത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod