തളിയില്‍ ക്ഷേത്രത്തില്‍ ഭാഗവതസപ്താഹയജ്ഞം തുടങ്ങി

Posted on: 19 Aug 2015നീലേശ്വരം: തളിയില്‍ നീലകണ്‌ഠേശ്വര ക്ഷേത്രത്തില്‍ ഭാഗവതസപ്താഹയജ്ഞം തുടങ്ങി. പള്ളിക്കല്‍ സുനിലാണ് യജ്ഞാചാര്യന്‍. യഞ്ജത്തിന് മുന്നോടിയായി ചൊവ്വാഴ്ച വൈകിട്ട് യജ്ഞാചാര്യനെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. തുടര്‍ന്ന് ക്ഷേത്രംതന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പദ്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാട് ഭദ്രദീപപ്രതിഷ്ഠ നടത്തി. ചെയര്‍മാന്‍ കെ.സി.മാനവര്‍മ രാജ അധ്യക്ഷതവഹിച്ചു. ടി.സി.ഉദയവര്‍മ രാജ ആചാര്യവരണംനടത്തി. കെ.വി.വിനോദ് പ്രസംഗിച്ചു.
25-വരെ ഭാഗവതസപ്താഹയജ്ഞം ഉണ്ടായിരിക്കും. 23-ന് പടിഞ്ഞാറ്റം കൊഴുവലില്‍നിന്ന് രുക്മിണിസ്വയംവര ഘോഷയാത്ര ഉണ്ടായിരിക്കും. എല്ലാ ദിവസവും രാവിലെ ആറ് മുതല്‍ യജ്ഞം ആരംഭിക്കും. വൈകുന്നേരം ദീപാരാധനയോടെ സമാപിക്കും.

More Citizen News - Kasargod