സീനിയര്‍ സിറ്റിസണ്‍സ് ഫോറം നഗരസഭാ മാര്‍ച്ച് നടത്തി

Posted on: 19 Aug 2015



നീലേശ്വരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം പ്രവര്‍ത്തകര്‍ നീലേശ്വരം നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. വയോജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പൂര്‍ണമായും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് ധര്‍ണ നടത്തിയത്. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ.സി.എസ്. നായര്‍ ഉദ്ഘാടനം ചെയ്തു. പി.യു.സി. നായര്‍ അധ്യക്ഷത വഹിച്ചു. കെ. മുരുഗപ്പന്‍ ആചാരി, ഇ. തമ്പാന്‍ നായര്‍, കെ. പുരുഷോത്തമന്‍, എ. ഗോപാലന്‍ നായര്‍, പി.വി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod