കരിച്ചേരിയില്‍ ഖാദി നൂല്നൂല്പുകേന്ദ്രം തുടങ്ങി
Posted on: 19 Aug 2015
പൊയിനാച്ചി: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിനു കീഴില്‍ പയ്യന്നൂര്‍ ഖാദികേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കരിച്ചേരി പ്രിയദര്‍ശിനി കലാകേന്ദ്രത്തില്‍ ഖാദി നൂല്നൂല്പുകേന്ദ്രം തുടങ്ങി.
ഖാദി വ്യവസായ ബോര്‍ഡ് വൈസ് ചെയര്മാന് കെ.പി.നൂറുദ്ദീന്‍ ഉദ്ഘാടനംചെയ്തു. കരിച്ചേരി നാരായണന് നായര്‍ അധ്യക്ഷതവഹിച്ചു. എം.കുഞ്ഞിരാമന് നായര്‍, ടി.മാധവന് നായര്‍, എം.മാധവന് നമ്പ്യാര്‍, എം.കൃഷ്ണന് നമ്പ്യാര്‍, ചന്തുക്കുട്ടി പൊഴുതല, കെ.കുമാരന് നായര്‍, കെ.ഗോപാലകൃഷ്ണന്, കെ.വി.ഗിരീഷ്കുമാര്‍, പി.വി.എന്‍.ശശീന്ദ്രന്, രവീന്ദ്രന് കരിച്ചേരി എന്നിവര്‍ സംസാരിച്ചു. ആദ്യഘട്ടില്‍ 25 വനിതകള്‍ക്ക് നൂല്നൂല്പ് സൗകര്യമുണ്ടാകും.