ഗോവ എന്‍.എസ്.എസ്. പൊതുയോഗം
Posted on: 19 Aug 2015
പനജി: നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് ഗോവ (ജി.എന്‍.എസ്.എസ്.)യുടെ 10-ാമത് വാര്‍ഷിക പൊതുയോഗം 23ന് രാവിലെ 10ന് പനജി ഇ.ഡി.സി. ഹാളില്‍ ചേരുമെന്ന് ജനറല്‍ സെക്രട്ടറി പി.വി.സുരേഷ്കുമാര്‍ അറിയിച്ചു. 2015-17ലേക്കുള്ള സൊസൈറ്റിയുടെ പുതിയ ഭരണസമിതിയെ യോഗത്തില്‍ തിരഞ്ഞെടുക്കും.
ഗോവയില്‍ ഓണാഘോഷം 23-ന് തുടങ്ങും
പനജി: ഗോവയിലെ വിവിധ മലയാളി സമാജങ്ങളുടെ കൂട്ടായ്മയായ ഫെഡറേഷന് ഓഫ് ആള് ഗോവ മലയാളി അസോസിയേഷന്‍സ് (FAGMA)യുടെ നേതൃത്വത്തില്‍ ഓണം-2015ന്റെ ഗോവയിലെ ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം 23-ന് വാസ്കോ രവീന്ദ്രഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
വൈകിട്ട് നാലിന് പൂക്കളമത്സരം. 5.30 മുതല്‍ ഉദ്ഘാടനസമ്മേളനവും പുരസ്കാരവിതരണവും. ഗോവ സാംസ്കാരിക മന്ത്രി ദയാനന്ദ് മാന്ഡ്രേക്കര് മുഖ്യാതിഥിയായിരിക്കും. വൈദ്യുതിമന്ത്രി മിലിന്ദ് നായിക്, എം.എല്‍.എ. കാര്‍ലോസ് അല്‍മേഡാ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. രാത്രി ഒമ്പതുമുതല്‍ കലാപരിപാടി 'ഓണമധുരം' ഉണ്ടാകും. പത്രസമ്മേളനത്തില്‍ ഫാഗ്മ പ്രസിഡന്റ് വാസു നായര്‍, ജനറല്‍ സെക്രട്ടറി സുബ്ബയ്യര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ആഗസ്ത് 28-ന് ശേഷം ഞായറാഴ്ചകളില്‍ ഗോവയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മലയാളി സമാജങ്ങളുടെ ഓണാഘോഷപരിപാടികളും ഓണസദ്യയും നടക്കും.