ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികള്‍ ചുമതലയേറ്റു
Posted on: 19 Aug 2015
പൊയിനാച്ചി: ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികള്‍ ചൊവ്വാഴ്ച സ്ഥാനമേറ്റു. പൊയിനാച്ചിയില്‍ നടന്ന കണ്‍വെന്‍ഷനില്‍ ഡി.സി.സി.പ്രസിഡന്റ് അഡ്വ.സി.കെ.ശ്രീധരന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കരിച്ചേരി നാരായണന്‍നായര്‍ അധ്യക്ഷത വഹിച്ചു. അഞ്ച് വൈസ് പ്രസിഡന്റുമാരും 29 സെക്രട്ടറിമാരും 24 നിര്‍വാഹസമിതി അംഗങ്ങളുമടക്കം 60 അംഗ കമ്മിറ്റിയാണ് നിലവില്‍ വന്നത്.
പഴയബ്ലോക്ക് കമ്മിറ്റിയില്‍ രണ്ട് വൈസ് പ്രസിഡന്റുമാരും പകുതിയോളം സെക്രട്ടറിമാരുമാണ് ഉണ്ടായിരുന്നത്. ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതന കുടിശ്ശിക ഓണത്തിന് മുമ്പ് നല്‍കണമെന്നും ക്ഷീര കര്‍ഷകരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും കണ്വെന്ഷന് ആവശ്യപ്പെട്ടു.
കെ.പി.സി.സി. നിര്‍വാഹകസമിതി അംഗങ്ങളായ പി.ഗംഗാധന് നായര്‍, അഡ്വ.എം.സി.ജോസ്, എ.ഗോവിന്ദന്‍നായര്‍, എസ്.സോമന്, ഹക്കീം കുന്നില്‍, പാദൂര്‍ കുഞ്ഞാമുഹാജി, ബാലകൃഷ്ണന് പെരിയ, എം.കുഞ്ഞമ്പുനന്പ്യാര്, വി.ആര്. വിദ്യാസാഗര്‍, കുമാര്‍ പള്ളയില്‍വീട്, പി.വി.സുരേഷ്, സാജിദ് മൗവ്വല്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമാരായ അഡ്വ.എം.കെ.ബാബുരാജ്, എം.പി. എം.ശാഫി, കൃഷ്ണന് ചട്ടഞ്ചാല്‍, പി.ഭാസ്കരന് നായര്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി വി.കണ്ണന് സ്വാഗതവും എം.രാഘവന് നായര്‍ നന്ദിയും പറഞ്ഞു.