കോണ്‍ഗ്രസ് പദയാത്ര നടത്തി

Posted on: 19 Aug 2015



കുമ്പള: കുമ്പള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പദയാത്ര നടത്തി. ഡി.സി.സി. ജനറല്‍ സെക്രട്ടറി കേശവ പ്രസാദ് മണ്ഡലം പ്രസിഡന്റ് ഗണേശ് ഭണ്ഡാരിക്ക് പതാക കൈമാറി. ഇച്ചിലംമ്പാടിയില്‍നിന്നു തുടങ്ങിയ യാത്ര വൈകിട്ട് കുന്പളയില്‍ സമാപിച്ചു. കെ.പി.സി.സി. അംഗം സുബ്ബയ്യറൈ, കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ചുനാഥ ആള്‍വ, കെ.സാമിക്കുട്ടി, സി.എം.അബ്ദുള്ളക്കുഞ്ഞി, ബഷീര്‍ അഹമ്മദ്, നാസര്‍ മൊഗ്രാല്‍, അഡ്വ. ശിവരാമ ആള്‍വ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod