പബ്ലിക്‌ െസര്‍വന്റ്‌സ് സഹകരണസംഘം മുള്ളേരിയയില്‍

Posted on: 19 Aug 2015മുള്ളേരിയ: കാസര്‍കോട് പബ്ലിക്‌ െസര്‍വന്റ്‌സ് സഹകരണസംഘത്തിന്റെ ഏഴാമത് ശാഖ മുള്ളേരിയയില്‍ തുടങ്ങി. മുള്ളേരിയ ഗണേഷ് കോംപ്ലക്‌സില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി ഉദ്ഘാടനംചെയ്തു. കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ് സുജാത ആര്‍. തന്ത്രി അധ്യക്ഷതവഹിച്ചു. കമ്പ്യൂട്ടറൈസേഷന്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം.പ്രദീപും കൗണ്ടര്‍ സഹകരണ സംഘം ജോയിന്റ് റജിസ്ട്രാര്‍ എം.വിജയനും ആദ്യനിക്ഷേപം സ്വീകരിക്കലും വായ്പാവിതരണവും ബി.എം.പ്രദീപും നിര്‍വഹിച്ചു. കെ.ശങ്കരന്‍, കെ.വി.രാജേഷ്, വി.ചന്ദ്രന്‍, എ.കെ.സദാനന്ദന്‍, പി.ജാനകി തുടങ്ങിയവര്‍ സംസാരിച്ചു.

ചര്‍ച്ചനടത്തി

മുള്ളേരിയ:
'അധികാരവികേന്ദ്രീകരണവും പ്രാദേശികവികസനവും' എന്ന വിഷയത്തില്‍ എഫ്.എസ്.ഇ.ടി.ഒ. ചര്‍ച്ചനടത്തി. മുള്ളേരിയ ടൗണില്‍ നടന്ന പരിപാടി കാറഡുക്ക പഞ്ചായത്തംഗം കെ.ശങ്കരന്‍ ഉദ്ഘാടനംചെയ്തു. കെ.എസ്.ടി.എ. ജില്ലാ പ്രസിഡന്റ് സദാനന്ദന്‍, വി.ചന്ദ്രന്‍, കെ.ചന്തു നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod